Wednesday, July 17, 2013

ആത്മഹത്യാകുറിപ്പ്

അടങ്ങാത്ത പ്രണയത്തിന്റെ നോവിൽ
അടങ്ങാത്ത പ്രണയത്തിന്റെ നോവിൽ
ഞാൻ എഴുതുന്നു എന്റെ ആത്മഹത്യാകുറിപ്പ് 
ദിവസംമുഴുവനും ആലോചിച്ചു രാത്രിയിലും ആലോചിച്ചു,
സൗഹ്രദവലയങ്ങൾ മുഴുവൻ എന്നെ
നഷ്ട്ട പ്രണയ ന്റെ രാജാവാക്കി.

ഇന്നവളുടെ വിവാഹം 
3ന്ന് പവന്റെ താലിയിൽ എനിക്ക് നഷ്ടപെട്ടത് പത്ത് ലക്ഷം.
അവളുടെ ഭര്ത്താവ് 
ഇന്നലെ വരെ അവളെ സ്നേഹിചിരുന്നില്ല. 
പ്രണയിചിരുന്നുമില്ല എന്നിട്ടും,
മണ്ടി ! അവനും ഒരു രാജാവയിരിക്കും, നിന്റെ വിധി 
എല്ലാവരേയും വിവാഹത്തിന് ക്ഷണിച്ചു ,
അവൾ എന്നെ മാത്രം  വിളിച്ചില്ല.

അവൾ ഒരു മായിക്കുറബ്ബർ വാങ്ങിയിരുന്നു,
കടലാസ്സിൽ എഴുതിയ പ്രണയം മായിക്കാം,
ഹ്രദയത്തിൽ എഴുതിയത് നീ അറിഞ്ഞില്ലേ .

പ്രിയ എഴുത്ത്കാരാ,
ഈ മയലോകാതെ ഒരു മായയല്ലോ അവൾ 
മറക്കരുതോ?
ഇതൊക്കെ സാധരണമല്ലെ?

വിരഹത്തിലും വിവാഹത്തിലും അവളേ പ്രണയിക്കുന്നു 
എന്നെ മനസ്സിലാക്കാൻ അവൾക്കായില്ല,
നിങ്ങൾക്കും മനസ്സിലാവുന്നിലെങ്കിൽ 
ഹൃധയശുന്യത ഒരു വൈകല്യം തന്നെ.

ആത്മാവ് നഷ്ടപെട്ട പ്രണയത്തിനു സ്കോപ്പില്ല,
അവിടെ താലി കെട്ടുമ്പോൾ ഇവിടെ കാച്ചിയപാലിൽ 
അത് വേണ്ട ,
ഇനി ഒരു തിരിച്ചു വരവില്ല , സമയം കളയാതെ 
ആത്മഹത്യക്ക് തയാറാകു എഴുത്തുകാര,

ആത്മഹത്യ 
തിരുമാനിച്ചിരിക്കുന്നു ,
പ്രണയ നിയമങ്ങൾ അറിയാതെ 
പെണ്ണിന് ഹ്രദയം പകുത്ത് നല്കിയ കുറ്റത്തിന് 
ആത്മഹത്യ ചെയ്യ്യുന്നു.

തിരിച്ചറിവ് 
പെണ്ണിന് ഹ്രദയം പകുത്തല്ല 
പകര്പ്പാന്നു ന്ല്കെണ്ടിയിരുന്നതു
അവസരം നഷ്ടപ്പെടുത്തിയ നിനക്ക് 
ആത്മഹത്യ തന്നെ ശിക്ഷ 

നയനമനോഹരി നിനക്ക് ഈ 
പ്രണയഹത്യക്കുറിപ്പ് സമര്പ്പിക്കുന്നു.
നിന്റെ ഭര്ത്താവിനെ എന്നെ പോലെ പ്രണയിക്കരുതെ 
എന്ന് ഉപദേശിക്കുന്നു.

പ്രിയ വായനക്കാർ ഇത് വായിക്കാൻ കാണിച്ച 
അപാരമായ ക്ഷമ ഞാൻ മനസിലാക്കുന്നു 
ഞാനും ക്ഷമിക്കുന്നു 
ഇനി ആത്മഹത്യ ഇല്ല 

പുതുയ ഒരു കടലാസ്സിൽ 
പുതിയൊരു പ്രണയം മഷി പടര്ത്തി 
അവളുടെ കൂട്ടുകരിക്ക് 
എന്റെ ഹ്രദയത്തിന്റെ പകര്പ്പ് നൽകി 
അങ്ങനെ ആദ്യപ്രണയം ആത്മഹത്യ ചെയ്തു .

-സമര്പ്പണം 

0 comments:

Post a Comment